“ആദ്യമായി കിട്ടിയ പ്രതിഫലം ആയിരം രൂപ.. ഭരതേട്ടൻ അത് കൈയിൽ തന്നപ്പോൾ അത്ഭുതം തോന്നി.. അന്നും, ഇന്നും എനിക്ക് അത് വലിയ തുക തന്നെയാണ്” സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ബാബു ആന്റണിയുടെ അനുഭവകഥ.

മലയാളികളായ എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായ ഒരാളാണ് ബാബു ആന്റണി. ജയന് ശേഷം ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ച വേറൊരു നടൻ മലയാളത്തിൽ ഉണ്ടാവുകയില്ല. ഇന്നും ബാബു ആന്റണിയുടെ പോലെ ഫൈറ്റ് ചെയ്യുന്ന ഒരു നടൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.

ചന്തയിലെയും, കമ്ബോളത്തിലെയും, ബോക്സറിലെയും ബാബു ആന്റണി അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം തൊണ്ണൂറുകളിലെ യുവജനങ്ങളുടെ രോമാഞ്ചം ആയിരുന്നു. ആ കാലത്ത് ഏതെങ്കിലും സിനിമയിൽ നായകന്റെ വീട്ടുകാരോ, അല്ലെങ്കിൽ നായികയോ വില്ലന്റെ കയ്യിൽ അകപ്പെടുമ്പോൾ ബാബു ആന്റണിയുടെ മാസ്സ് എൻട്രി പ്രതീക്ഷിച്ച് സിനിമ കാണാൻ തീയറ്ററിൽ ടിക്കറ്റ് എടുത്തവരായിരിക്കും അന്നത്തെ സിനിമാപ്രേമികളിൽ ഭൂരിഭാഗം ആളുകളും.

എന്നാൽ ഒരേപോലെയുള്ള വേഷങ്ങൾ തുടർച്ചയായി ചെയ്തത് തന്നെയായിരുന്നു ബാബു ആന്റണിയുടെ സിനിമ കരിയറിന്റെ താഴ്ച്ചക്ക് കാരണമായത്. ഒരുകാലത്തെ സൂപ്പർസ്റ്റാർ ആയിരുന്ന താരം പിന്നീട് സിനിമയിൽ ചെറിയ റോളുകളിലേക് ഒതുങ്ങേണ്ട അവസ്ഥ വന്നു അവസ്ഥയായിരുന്നു.

  ഒമർ ലുലു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഇപ്പോൾ തന്റെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് താരം പങ്കുവച്ച ചില കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങൾ ശ്രദ്ധേയമായിരിക്കുന്നത്.

“ആദ്യമായി തനിക്ക് അവസരം ലഭിക്കുന്നത് ചിലമ്പിൽ വില്ലനായാണ്. ഒരുപാട് കഷ്ടപ്പെട്ടായിരുന്നു ഭരതേട്ടനെ കാണാനും സിനിമയിലേക്ക് ഒരു വേഷം ചോദിക്കാനും കഴിഞ്ഞത്.. ആവശ്യം കേട്ടപ്പോൾ പത്ത് ദിവസം കഴിഞ്ഞ് വരാൻ ആയിരുന്നു ഭരതേട്ടൻ പറഞ്ഞത്.

അതുകഴിഞ്ഞ് വീണ്ടും കാണാൻ നിന്നപ്പോഴാണ് തനിക്ക് ചിലമ്പിൽ വില്ലൻവേഷം തന്നത്.. ആയിരം രൂപയായിരുന്നു ആദ്യമായി തനിക്ക് കിട്ടിയ പ്രതിഫലം.. ആദ്യമായി കിട്ടിയ തുകയായത് കൊണ്ടുതന്നെ അന്ന് അന്ന് ആ തുകയ്ക്ക് അന്നും, ഇന്നും എനിക്ക് വലിയ വിലയാണ്..” ഇതായിരുന്നു ബാബു ആന്റണി തന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ച് പങ്കുവെച്ച ഓർമ്മ.