ഡൽഹിയിൽ ആദ്യത്തെ ഓട്ടോമാറ്റിക് സ്റ്റാർ പാർക്കിംഗ് ഗ്രീൻ പാർക്ക് മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു എന്ന വാർത്ത നിങ്ങൾ ഒരു പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാകും. ലോകത്തെ പല വികസിത രാജ്യങ്ങളിലും ഓട്ടോമാറ്റഡ് സ്റ്റാർ പാർക്കിംഗ് സംവിധാനം ഇതിനോടകം തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിൽ പക്ഷേ ആദ്യമായിട്ടാണ് ഓട്ടോമാറ്റിക് സ്റ്റാർ പാർക്കിങ് സംവിധാനം പ്രവർത്തിക്കുന്നത്. രാജ്യ തലസ്ഥാനത്ത് ഏകദേശം 39.8 മീറ്റർ ടവർ പാർക്കിംഗ് 878 ചതുരശ്ര മീറ്റർ സ്ഥലത്ത് ഏകദേശം 18 കോടി 20 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. പാർക്കിംഗ് പ്രവേശനത്തിനും പുറത്ത് കടക്കുമ്പോഴും ഒരു ബൂം ബാരിയർ ഉള്ള ഓട്ടോമാറ്റിക് ടിക്കറ്റ് ഡിസ്പെൻസർ ഉണ്ട്.
മണിക്കൂറിന് 20 രൂപ, 24 മണിക്കൂറിന് 100 രൂപ, പകലിന് മാത്രമുള്ള പ്രതിമാസ പാസ്സ് 1200 രൂപ, പ്രതിമാസം രാത്രിയും പകലും രണ്ടായിരം രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. മൾട്ടി ലെവൽ പാർക്കിങ്ങിൽ 4 ടവറുകൾ ആണ് ഉള്ളത്. ഓരോന്നിനും 17 ലെവലുകൾ ആണുള്ളത്. ഓരോ ടവറുകളിലും 8 എസ്‌യുവികളും 26 സെഡാനുകളും ഉൾപ്പെടെ 34 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും. ആകെ 32 എസ്യുവികളും 104 സെഡാനുകളും ഉൾപ്പെടെ 136 വാഹനങ്ങൾ ഉൾക്കൊള്ളാൻ സൗകര്യമുണ്ട്.
പരമ്പരാഗത പാർക്കിംഗ് ആവശ്യമായ 30 ചതുരശ്ര മീറ്ററും ആയി താരതമ്യപ്പെടുത്തുമ്പോൾ കാർ പാർക്ക് ചെയ്യാൻ ഒന്നേ ദശാംശം അഞ്ചേ പൂജ്യം ചതുരശ്ര മീറ്റർ സ്ഥലം മാത്രമേ ആവശ്യമായി വരുന്നുള്ളൂ എന്നതാണ് ഇതിന്റെ വലിയ നേട്ടം. പുതിയ പാർക്കിംഗ് സംവിധാനം കൊണ്ടുവന്നതിന് സൗത്ത് ദില്ലി മുൻസിപ്പൽ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ആർ.കെ.സിംഗ് പദ്ധതിയിൽ മലിനീകരണം കുറയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
തിരക്കേറിയ മാർക്കറ്റുകളിലും ജനസംഖ്യ ഉള്ള കോളനികളിലും ഇത്തരം പാർക്കിംഗ് സൗകര്യം ഏറ്റവും അനിവാര്യമാണ് എന്നാണ് ലെഫ്റ്റണെന്റ് ഗവർണർ അനിൽ ബൈജാൻ വ്യക്തമാക്കിയത്. ലോകത്തെ വികസിത രാജ്യങ്ങൾ ഒക്കെ ഈ മാതൃകയിലേക്ക് കടന്നുകഴിഞ്ഞു. അതേസമയം ഇന്ത്യ ഇതിന് തുടക്കം കുറിച്ചിരിക്കുകയാണ്.
തീർച്ചയായും രാജ്യത്ത് വ്യാപകമായി പാർക്കിംഗ് സംവിധാനങ്ങൾ ഉയർന്നുവരേണ്ട സാഹചര്യം നിലവിലുണ്ട്. നഗരങ്ങളിലെ സ്ഥലപരിമിതി തന്നെയാണ് ഇതുപോലെയുള്ള ആധുനിക പാർക്കിംഗ് സംവിധാനങ്ങളുടെ ആവശ്യകതയെ നമ്മളെ ഓർമിപ്പിക്കുന്നത്.