സംസ്ഥാനത്ത് ജനുവരി 1 മുതൽ ഇത് പോലുള്ള ഓട്ടോ റിക്ഷകൾ നിരോധിക്കുന്നു. പുറത്തു വരുന്ന ഏറ്റവും പുതിയ വിവരങ്ങൾ

വാഹനങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങൾ ഇന്ന് വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഒന്നാണ് 2021 ജനുവരി 1 മുതൽ കേരളത്തിൽ ഓട്ടോറിക്ഷകൾ നിരോധിക്കാൻ പോവുന്നത്. എല്ലാ ഓട്ടോറിക്ഷകൾക്കും ഇത് ബാധകമല്ല. 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് നിരോധിക്കാൻ ഒരുങ്ങുന്നത്.

പൊതുഗതാഗതത്തിന് വേണ്ടി ഉപയോഗിക്കാൻ പോവുന്ന ഓട്ടോറിക്ഷകളാണ് നിരോധിക്കാൻ പോവുന്നത്. എന്നാൽ ഇത്തരം ഓട്ടോറിക്ഷകൾ നിരോധിക്കാൻ എന്താണ് കാരണമെന്ന് നോക്കാം.   പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമാണ് 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കാൻ തീരുമാനമായത്.

എന്നാൽ 15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ നിങ്ങൾക്ക് മാറ്റിയിട്ട് ഇലക്ട്രിക്, സിഎൻജി, എൽപിജി, എൽഎൻജി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുമുണ്ട്.

ഇലക്ട്രിക് വാഹനനിയമമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് മാറി വന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം മുൻപേ ഉണ്ടായിരുന്നു. കൂടാതെ 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കണമെന്നത് ദേശീയഹരിത ട്രെബ്യൂണലും നിർദ്ദേശം നൽകിയിരുന്നു.

അതിനാൽ നിയമം വന്ന ശേഷം ഇത്തരം ടാക്സിയുമായി നിരത്തിൽ ഇറങ്ങിയാൽ പിഴ ഈടാക്കാനും, കൂടാതെ അവ പിടിച്ചെടുത്ത് പൊളിച്ച് ലേലം വിൽക്കുകയാണ് ചെയ്യുക എന്നൊരു തീരുമാനം കൂടി കേൾക്കുന്നുണ്ട്.