ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എന്തൊക്കെയാണെന്ന് അറിയാം. ഇപ്പോൾ ലഭിക്കുന്നത്..

ഇന്നത്തെ സാഹചര്യത്തിൽ റേഷൻ കാർഡ് ഉടമകൾക്ക് പലതരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിൻ്റെ വകയും കേന്ദ്ര സർക്കാറിൻ്റെ വകയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് ഏതൊക്കെ കാർഡുകൾക്കാണെന്നും എന്തൊക്കെയാണ് ലഭിക്കുന്നതെന്നും നോക്കാം.

പ്രധാനമന്ത്രി ഗരീബ് കല്യാണ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി എഏ വൈ കാർഡുടമകൾക്കും, ബിപിഎൽ കാർഡ് ഉടമകൾക്കും ആളൊന്നിന് 4 കിലോ അരിയും, ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക. കാർഡൊന്നിന് ഒരു കിലോ പയറോ, കടലയോ ലഭിക്കുന്നതാണ്. എന്നാൽ കഴിഞ്ഞ മാസം കടലയോ ചെറുപയറോ ലഭിക്കാത്തവർ ക്ക് ഈ മാസം ലഭിക്കുന്നത്. കേന്ദ്ര സർ ക്കാറിൻ്റെ ഈ റേഷൻ വിഹിതം ലഭിക്കുന്നത് ആഗസ്ത് 20 ന് ശേഷമാണ് ലഭിക്കുക. എന്നാൽ സംസ്ഥാന സർക്കാറിൻ്റേത് എഏ വൈ ഉടമകൾക്ക് 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

21 രൂപ കൊടുത്താൽ പഞ്ചസാരയും ലഭിക്കും. എന്നാൽ പിങ്ക് കളർ കാർഡുള്ളവർക്ക് ആളൊന്നിന് 4 കിലോ അരിയും, ഒരു കിലോ ഗോതമ്പും 2 രൂപാ നിരക്കിൽ ലഭിക്കും. പിന്നെ നീല റേഷൻ കാർഡുള്ളവർക്ക് കാർഡിലെ ആളൊന്നിന് 2കിലോ അരി 4 രൂപാ നിരക്കിലും, ആട്ട ലഭ്യതയ്ക്കനുസരിച്ച് ഒന്നു മുതൽ 3 കിലോ 17 രൂപാ നിരക്കിൽ ലഭിക്കും. വെള്ള കാർഡുള്ളവർക്ക് നാല് കിലോ അരി 10 രൂപ 90 പൈസ നിരക്കിൽ ലഭിക്കും.കൂടാതെ ആട്ട ലഭ്യതയ്ക്കനുസരിച്ച് 3 കിലോ വരെ ലഭിക്കും.

കൂടാതെ സംസ്ഥാന സർക്കാർ എ പി എൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി 15 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഇതിൻ്റെ വിതരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വന്നില്ല. വന്നാൽ അറിയിക്കും. കൂടാതെ എല്ലാ റേഷൻ കാർഡിനും വൈദ്യുതി കരിച്ച വീടിന് അരലിറ്റർ മണ്ണെണ്ണയും, വൈദ്യുതികരിക്കാത്ത വീടിന് നാല് ലിറ്റർ മണ്ണെണ്ണയും 29 രൂപാ നിരക്കിൽ ലഭിക്കുന്നതാണ്‌.

ഇത്തരം ആനുകൂല്യങ്ങളാണ് സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും റേഷൻ കാർഡുടമകൾക്ക് നൽകി കൊണ്ടിരിക്കുന്നത്. ആഗസ്ത് മാസം ഇത്തരം ആനുകൂല്യങ്ങളാണ് റേഷൻ കാർഡ് വഴി ലഭിക്കുന്നത്. ഇത് അറിഞ്ഞ് കിട്ടിയെങ്കിൽ ചോദിച്ചു വാങ്ങണം.