എടിഎം പണമിടപാടുകൾ നടത്തുന്ന ആളുകൾ ശ്രദ്ധിക്കുക. ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഉള്ള പണം കൂടി നഷ്ടപ്പെടും

നമ്മളിൽ എല്ലാ ആളുകൾക്കും തന്നെ സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കും. എന്നാൽ സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ ഉള്ളതിനാൽ കുടുങ്ങിയ അവസ്ഥകളിൽ ആണ് ഇപ്പോൾ ഉപഭോക്താക്കൾ. എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കിംഗ് മേഖലയിൽ വലിയ ഒരു നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷാ മുന്നിൽ കണ്ടുകൊണ്ട് ആണ് ബാങ്ക് ഇത്തരം ആയിട്ടുള്ള നിയമങ്ങളെല്ലാം തന്നെ കൊണ്ടുവരുന്നത്.

എന്നാൽ ഈ ഒരു നിയമം ഉപഭോക്താക്കൾക്ക് തിരിച്ചടി ആയിട്ടായിരിക്കും വരുക. ബാങ്ക് അക്കൗണ്ടുകൾ ഉള്ള എല്ലാ ആളുകളും തന്നെ ഒപ്പം എടിഎം ഇടപാടുകൾ നടത്തുന്ന ആളുകളും ഈയൊരു നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കണം. ഈ കാര്യം ശ്രദ്ധിക്കാതെ എടിഎമ്മുമായി പണമിടപാടുകൾ നടത്തുമ്പോൾ ബാങ്കിന് ഫൈൻ ആയി ബാക്കിയുള്ള കാശ് വരെ അടക്കേണ്ടത് വരുന്നതാണ്.

ആദ്യഘട്ടത്തിൽ എസ്ബിഐ ഉപഭോക്താക്കളെ ആയിരിക്കും ഇത് ബാധിക്കുക. എടിഎം ഇടപാടുകൾക്ക് വേണ്ടി ഉപഭോക്താക്കൾ പോകുന്ന സമയത്ത് അക്കൗണ്ടിലുള്ള പണം അതിനേക്കാൾ കൂടുതൽ എൻറർ ചെയ്ത് കൊടുക്കുക ആണെങ്കിൽ അക്കൗണ്ടിലുള്ള പണം കൂടി ബാങ്കിനു ഫൈൻ ആയി നൽകേണ്ടി വരുന്നതാണ്. 20 രൂപ പ്ലസ് ജി എസ് ടി ആണ് ഓരോ ട്രാൻസാക്ഷൻ ഫൈൻ ആയി നമ്മൾ അടയ്ക്കേണ്ടത്.

ഇതുകൊണ്ടുതന്നെ എസ് ബി ഐ ഉപഭോക്താക്കൾ പണം പിൻവലിക്കുന്നതിന് മുൻപ് അക്കൗണ്ടിൽ എത്ര പണം ബാലൻസ് ഉണ്ട് എന്നുള്ള കാര്യം ചെക്ക് ചെയ്തതിനു ശേഷം പണം പിൻവലിക്കാൻ വേണ്ടി ശ്രമിക്കുക. ബാലൻസ് ചെക്ക് ചെയ്യുവാൻ അറിയാത്ത ആളുകളാണ് എങ്കിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഇൻറർനെറ്റ് സഹായമില്ലാതെതന്നെ ബാലൻസ് ചെക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്നതാണ്.

ഇതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ആദ്യം തന്നെ മൊബൈൽ ഫോൺ എടുത്തതിനുശേഷം അതിൽ ‘balance’ എന്ന് ടെക്സ്റ്റ് ചെയ്തതിനു ശേഷം 9 2 2 3 7 6 6 6 6 6 എന്ന നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് അയച്ചാൽ എത്രയാണ് നിലവിലുള്ള ബാലൻസ് എന്ന് അറിയുവാൻ വേണ്ടി സാധിക്കുന്നതാണ്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് വേണം ഈ മെസ്സേജ് അയക്കുവാൻ.

എസ് ബി ഐ ഉപഭോക്താക്കൾക്ക് പതിനായിരം രൂപയിൽ കൂടുതൽ പിൻവലിക്കണം എന്നുണ്ടെങ്കിൽ ഓ ടി പി വെരിഫിക്കേഷൻ ഇപ്പോൾ നിർബന്ധമാക്കിരിക്കുകയാണ്. അക്കൗണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട് ആണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.