“പഠിപ്പിച്ചു തരാൻ ഞാൻ എന്താ സാറോ..” മമ്മൂട്ടിയെ കുറിച്ച് രസകരമായ ഓർമ്മ പങ്കുവെച്ച് ആസിഫ് അലി.

മലയാള സിനിമയിലെ യുവനടന്മാരിൽ നിലവിൽ ഒരുപാട് മികച്ച അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന നടനാണ് ആസിഫ് അലി. തന്റെ അഭിനയമികവ് കൊണ്ട് നിരവധി ആരാധകരെയും, കുടുംബ പ്രേക്ഷകരുടെ പിന്തുണയുമെല്ലാം സ്വന്തമാക്കാൻ ആസിഫ്‌ അലിക്ക് കഴിഞ്ഞിട്ടുണ്ട്. 

സിനിമയിലെ അഭിനയത്തിന് പിറമേ തന്റെ ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും ഏറെ ശ്രദ്ധനേടിയ താരമായിരുന്നു ആസിഫ് അലി. ആരാധകരോടുള്ള സൗഹൃദപരമായ ഇടപെടലുകളും, മറ്റുമെല്ലാം കൊണ്ടാണ് ആസിഫ് അലി സിനിമാപ്രേമികൾക്ക് പ്രിയങ്കരനാകുന്നത്. വളരെയധികം കഷ്ടപാടുകൾ സഹിച്ചുകൊണ്ടുതന്നെയാണ് ആസിഫ് അലി സിനിമാ മേഖലയിൽ എത്തുന്നത്.

യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെതന്നെ സ്വന്തം കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിൽ ഇന്ന് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത ആസിഫ്‌ അലിയുടെ ജീവിതം എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു ജീവിതകഥ തന്നെയാണ്. തന്റെ അഭിനയജീവിതത്തിൽ നിരവധിപേർ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ആസിഫ് പലതവണ ഇൻറർവ്യൂകളിലും മറ്റുമായി പറഞ്ഞിട്ടുള്ളതാണ്.

ഇപ്പോൾ ഒരു ഇന്റർവ്യൂവിനിടയിൽ ആസിഫ് അലി തന്റെ അഭിനയജീവിതത്തിലെ ആദ്യകാലങ്ങളിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്നുമുണ്ടായ രസകരമായ ഒരു അനുഭവത്തെ പറ്റി പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി പ്രചരിക്കുന്നത്.

” ഒരു ദിവസം കൊച്ചി പനമ്പിള്ളി നഗറിൽ ഒരു സിനിമയുടെ ഡബ്ബിങ്ങിന് വേണ്ടി മമ്മൂക്ക വന്നിട്ടുണ്ടായിരുന്നു. ആ ദിവസം അതുവഴി പോയ ഞാൻ മമ്മൂക്കയുടെ കാർ കണ്ട് മമ്മൂക്ക ഡബ്ബ് ചെയ്യുന്നത് കാണാൻ വേണ്ടി ഞാൻ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് കയറി ചെന്നു. എന്നെ കണ്ടതും മമ്മൂക്ക ‘നീ എന്താ ഇവിടെ? നിനക്ക് സിനിമയിൽ വല്ല റോളും ഉണ്ടോ’ എന്നായിരുന്നു ചോദിച്ചത്.

അപ്പോ ഞാൻ പറഞ്ഞു ഇല്ല മമ്മൂക്ക ഡബ്ബ് ചെയ്യുന്നത് കണ്ട് പഠിക്കാൻ വേണ്ടി വന്നതാണെന്ന്.. പഠിപ്പിച്ചു തരാൻ ഞാനെന്താ സാറാണോ എന്നാണ് മമ്മൂക്ക പറഞ്ഞത്. അതിനുശേഷം എന്നെ മമ്മൂക്ക സ്റ്റുഡിയോയുടെ ഉള്ളിലേക്ക് കയറ്റി ഇരുത്തി.

എന്നിട്ട് എന്നോട് ഒരു ഡയലോഗ് പറയുമ്പോൾ എങ്ങനെയാണ് പറയേണ്ടത്, അതിന്റെ മോഡുലേഷൻ എങ്ങനെ വേണം, ആളുകൾ അത് എങ്ങനെയാണ് ഉൾക്കൊള്ളുക എന്നെല്ലാം ഒരു മൂന്ന് മണിക്കൂർ നേരം ക്ലാസ്സെടുത്ത് തരുകയും ചെയ്തു.” ഇതാണ് ആസിഫലി മമ്മൂട്ടിയെക്കുറിച്ച് കുറിച്ച് പറഞ്ഞത്. തന്റെ സിനിമാജീവിതത്തിൽ ഇത്തരത്തിലുള്ള അനുഭവങ്ങളെല്ലാം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും ആസിഫ് അലി പറഞ്ഞു.

“പഠിപ്പിച്ചു തരാൻ ഞാൻ എന്താ സാറോ..” മമ്മൂട്ടിയെ കുറിച്ച് രസകരമായ ഓർമ്മ പങ്കുവെച്ച് ആസിഫ് അലി.