മലയാള സിനിമയിലെ യുവനടന്മാരിൽ തൻറെ മികച്ച അഭിനയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫ് ആദ്യമായി മലയാള സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
തുടർന്ന് തന്റെ സിനിമാ കരിയറിന്റെ തുടക്കകാലത്ത് തന്നെ വലിയ രീതിയിലുള്ള ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാനും, ഒരു ട്രെന്റ് സെറ്റർ ആയി മാറാനും ആസിഫിന് കഴിഞ്ഞു. എന്നാൽ പിന്നീട് ഒരുപാട് മോശം ചിത്രങ്ങളുടെ ഭാഗമായതോടെ ആസിഫിന്റെ സിനിമാ കരിയറിനെയും അത് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ ഇതിലൊന്നും തളരാതെ ശക്തമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയത്. തന്റെ മികച്ച അഭിനയം കൊണ്ട് നിലവിൽ യുവതാരങ്ങൾക്കിടയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു നടനാണ് ആസിഫ് അലി. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാതെ വളരെയധികം കഷ്ടപ്പെട്ടുകൊണ്ട് തന്നെയായിരുന്നു ആസിഫ് അലി സിനിമയിലെത്തുന്നത്.
ഇപ്പോൾ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തനിക്ക് ഉണ്ടായ ഒരു രസകരമായ അനുഭവത്തെ പറ്റി ആസിഫ് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
മൈസൂരിലെ എന്നും ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ഷൂട്ട് ചെയ്തത്. ഭാവനയായിരുന്നു ചിത്രത്തിലെ നായിക. കന്നഡ, തെലുങ്ക്, തമിഴ് എന്നീ സിനിമകളെല്ലാം വളരെയധികം സിനിമകൾ ചെയ്തിട്ടുള്ള താരമാണ് ഭാവന. അതുകൊണ്ടുതന്നെ അവിടെയെല്ലാം ഒരുപാട് ആരാധകരും ഭാവനക്ക് ഉണ്ട്.
ഒരു സാധാരണക്കാരനായ യുവാവിന്റെ വേഷമായിരുന്നു ആസിഫിന് ഈ സിനിമയിൽ. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആസിഫും, ഭാവനയുമായുള്ള സീനുകളിൽ ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഷൂട്ടിങ് കാണാൻ വന്നുനിൽക്കുന്ന ആളുകൾ “ഇവനെയൊക്കെ ആരാ ഭാവനയുടെ നായകനാക്കിയത്” എന്ന് ചോദിക്കുന്നത് പലവട്ടം താൻ കേട്ടിട്ടുണ്ട് എന്നാണ് ആസിഫ് പറഞ്ഞത്.
തന്റെ സിനിമാജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ചിത്രങ്ങളിലൊന്നാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നും ആസിഫ് കൂട്ടിച്ചേർത്തു. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും ആസിഫിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ആരാധകരും, സിനിമാ നിരൂപകരും ഈ ചിത്രത്തെ കണക്കാക്കുന്നത്.