നിലവിൽ ബിപിഎൽ റേഷൻ കാർഡിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന ആളുകളും അതോടൊപ്പം ഇനിയും അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ള വ്യക്തികളും ഉണ്ടായിരിക്കും. നിങ്ങൾ ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. ബിപിഎൽ റേഷൻ കാർഡ് എളുപ്പത്തിൽ കിട്ടുന്ന ഒരു റേഷൻ കാർഡ് അല്ല. ഇതിന് ഒരു കൃത്യമായ പ്രോസസ് ഉണ്ട്. ആ പ്രോസസ് വഴി മാത്രമേ നിങ്ങൾക്ക് ഈ ഒരു ബിപിഎൽ റേഷൻ കാർഡ് ലഭിക്കുകയുള്ളൂ.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയില്ല. സിവിൽ സപ്ലൈ ഓഫീസിൽ നേരിട്ട് നിങ്ങൾ അപേക്ഷ സമർപ്പിക്കുകയും വേണം. നിലവിലുള്ള നിയമപ്രകാരം പുതിയതായി ഒരു റേഷൻ കാർഡ് ലഭ്യമാകുന്ന എല്ലാ ആളുകൾക്കും തന്നെ നോൺ സബ്സിഡി വിഭാഗത്തിൽ ഉൾപ്പെടുന്ന വെള്ള റേഷൻ കാർഡുകൾ ആണ് ലഭ്യമാകുക. പിന്നീട് ഈ ഒരു റേഷൻ കാർഡ് മാറ്റുന്നതിന് വേണ്ടി ജില്ലാ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.
ഇതിന് കൃത്യമായ ഒരു പ്രോസസ് ഉണ്ട്. മാനദണ്ഡങ്ങൾ പാലിച്ചു വേണം നിങ്ങൾ അപേക്ഷ സമർപ്പിക്കുവാൻ. ബിപിഎൽ റേഷൻ കാർഡിനായി എല്ലാ വ്യക്തികളും അപേക്ഷ സമർപ്പിക്കേണ്ടത് ഇല്ല. സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ, സർവീസ് പെൻഷനർ, 20000 രൂപയിൽ കൂടുതൽ മാസ വരുമാനം ഉള്ള വ്യക്തികൾ, ആദായനികുതി അടക്കുന്നവർ, 1000 സ്ക്വയർ ഫീറ്റ്ന് കൂടുതൽ വീട് ഉള്ള വ്യക്തികൾ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി കൈവശമുള്ളവർ, ഉപജീവന് അല്ലാതെ നാലുചക്ര വാഹനം ഉള്ള ആളുകൾ ഇത്തരം വ്യക്തികൾക്ക് ഒന്നും തന്നെ ബിപിഎൽ റേഷൻ കാർഡിന് സമർപ്പിക്കേണ്ടതില്ല. കാരണം അവർക്ക് ബിപിഎൽ റേഷൻ കാർഡിനുള്ള അർഹത ഉണ്ടായിരിക്കുന്നതല്ല.
ബിപിഎൽ റേഷൻ കാർഡിന് ആയുള്ള അപേക്ഷ പരിഗണിക്കുന്ന സമയത്ത് ക്ലേശ ഘടകങ്ങൾക്ക് ആയിരിക്കും മുൻഗണന ലഭിക്കുക. ക്ലേശ ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം, ഓട്ടിസം ബാധിച്ച കുട്ടികൾ ഉള്ളവർ, നിരാലംബരായിട്ടുള്ള വിധവകൾ, സർക്കാരിന്റെ ആശ്രയ പദ്ധതിക്ക് കീഴിൽ വരുന്ന ആളുകൾ, അവശരായിട്ടുള്ള ആളുകൾ, കിടപ്പുരോഗികൾ, പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്ത ആളുകൾ എന്നീ ക്ലേശ ഘടകങ്ങൾ ഉള്ള ആളുകൾക്കാണ് ബിപിഎൽ റേഷൻ കാർഡിനായുള്ള മുൻഗണനാ ലഭിക്കുക.
ഇപ്പോഴുള്ള റേഷൻ കാർഡിന്റെ കോപ്പിയും, ക്ലേശ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും ഒരു അപേക്ഷയും ആണ് അതത് ജില്ലാ താലൂക്ക് ഓഫീസിൽ സമർപ്പിക്കേണ്ടത്. ഇങ്ങനെ ബിപിഎൽ റേഷൻ കാർഡ് ലഭ്യമാകുന്നതാണ്.