കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. പ്രതിവർഷം 6000 രൂപ വീതം ഈ സ്കോളർഷിപ്പ് മുഖേന വിദ്യാർഥികൾക്ക് ലഭിക്കുന്നു.
സംസ്ഥാനത്തെ സർക്കാർ, സർക്കാർ ഐഡഡ്, സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വാശ്രയ പോളിടെക്നിക് മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും. മുൻ വർഷങ്ങളിൽ ഈ ആനുകൂല്യം ലഭിച്ചിരുന്ന വിദ്യാർഥികൾ വീണ്ടും ഈ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷിക്കേണ്ട ആവശ്യമില്ല.
എപിജെ അബ്ദുൽ കലാം എന്ന സ്കോളർഷിപ്പിൽ 10% പെൺകുട്ടികൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നതാണ്. മുൻഗണനാ പട്ടികയിലേക്ക് ബിപിഎൽ കാർഡ് ഉടമകളേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് എട്ട് ലക്ഷത്തിനു താഴെ വരുമാനമുള്ള എപിഎൽ കാർഡ് ഉടമകളെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അപേക്ഷ നൽകുമ്പോൾ ഹാജരാക്കണം. സംസ്ഥാനത്തെ മൈനോരിറ്റി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്കാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കുക.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. താല്പര്യമുള്ള വ്യക്തികൾ ഉടനെ തന്നെ ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുക. ഓൺലൈൻ മുഖേന ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കുക