അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ! പുറകിൽ നഗ്നമായ ശരീരത്തിൽ പൂക്കൾ നിറഞ്ഞ ഡ്രെസ്സിലാണ് താരം ആരാധക ശ്രെദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്..

അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ. പുറകിൽ നഗ്നമായ ശരീരത്തിൽ പൂക്കൾ നിറഞ്ഞ ഡ്രെസ്സിലുള്ള അനുപമയുടെ ചിത്രങ്ങൾ ഏറെ ശ്രെദ്ധ നേടുന്നു. ആദ്യമായാണ് താരം ഇങ്ങനെയൊരു ലുക്കിൽ എത്തുന്നത്. വളരെ ഗ്ലാമറസ്സാണ് ചിത്രങ്ങൾ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ചുവന്ന പൂക്കളുള്ള ഒരു കറുത്ത വസ്ത്രമാണ് അനുപമ ധരിച്ചിരിക്കുന്നത്.

മോഡേൺ ട്വിസ്റ്റുകളും ഹൈലൈറ്റുകളും കൊണ്ട് ആകർഷകമാണ് വസ്ത്രധാരണം. കമ്മലുകൾ ഒഴിച്ച് ആഭരണങ്ങൾ മറ്റൊന്നും അനുപമ ധരിച്ചിട്ടില്ല. രശ്മിതയാണ് അനുപമയ്‌ക്ക് പുതിയ വസ്ത്രധാരണ ഡിസൈൻ ചെയ്തത്.

ഈ വേഷത്തിലുള്ള ഏഴ് ചിത്രങ്ങളാണ് അനുപമ പങ്കുവെച്ചത്. ‘ഒരേ സമയം നിന്നെ എങ്ങനെ ചിരിപ്പിക്കാനും, ഉന്മേഷത്തിലാക്കാനും സാധിക്കുമെന്ന് അവനറിയാം..’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് അനുപമ നൽകിയത്. താരം ആരെയാണ് ഉദ്ദേശിച്ചതെന്ന ചോദ്യവുമായി ഒട്ടനവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്.