അംഗനവാടികളിൽ പ്രവർത്തനങ്ങൾക്ക് പുതു പുത്തൻ മാറ്റങ്ങൾ വരുന്നു.

സംസ്ഥാനത്ത് നിലവിൽ ഏകദേശം 33,115 അംഗനവാടികളാണ് പ്രവർത്തിക്കുന്നത്. ആറ് മാസം മുതൽ ആറ് വയസ് പ്രായമുള്ള കുട്ടികളെയാണ് ഇത്തരം അംഗനവാടികളിൽ പരിപാലിക്കുന്നത്. കൗമാരക്കാരായ പെൺകുട്ടികൾ, മുലയൂട്ടുന്ന അമ്മമ്മാർ, ഗർഭിണികൾക്ക്‌ പോഷക ആഹാരം നൽകുന്നതടക്കമുള്ള കാര്യങ്ങളിലും അംഗനവാടികൾ പ്രവർത്തിക്കുന്നുണ്ട്.

കാലത്ത് 9-അര മുതൽ മൂന്നര വരേയാണ് നിലവിൽ പ്രി-സ്കൂൾ പ്രവർത്തനം. അംഗൻവാടികളുടെ പ്രവർത്തനം കൂടുതൽ ഉയർത്തുന്നതിനു വേണ്ടി രണ്ടുമൂന്ന് അംഗനവാടികൾ തമ്മിൽ സംയോജിപ്പിക്കാനും പ്രവർത്തന സമയം വിപുലപ്പെടുത്താനാണ് ഒരുക്കം.

ഇതിനുവേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സാമൂഹിക നീതി വകുപ്പ് അംഗീകരിച്ചിരിക്കുന്നു. പറ്റുന്ന സ്ഥലങ്ങളിലെല്ലാം 3 അംഗനവാടികൾ സംയോജിപ്പിക്കാനും പ്രവർത്തന സമയം കാലത്ത് ഒമ്പതര മുതൽ ഉള്ളത് ഏഴുമണിക്ക് തുടങ്ങുകയും വൈകുന്നേരം 7 മണി വരെയാക്കുവാനുമാണ് നീക്കം.

അംഗനവാടി ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ നിയമിക്കുകയാണ് ചെയ്യുന്നത്. വനിതാ ശിശു വികസന വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം നിലവിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് പകരം മൂന്നു ഇരട്ടി വാടക നൽകി വലിയ കെട്ടിടത്തിൽ കുറച്ചും കൂടി മെച്ചപ്പെട്ട അംഗനവാടികൾ നിർമ്മിക്കാൻ കഴിയും എന്നാണ് പറയുന്നത്. അതിൽ മൂന് അംഗനവാടികളെങ്കിലും സംയോജിപ്പിച്ചിട്ടാവും പ്രവർത്തിക്കുന്നത്.

ഇത് കൂടുതൽ കുട്ടികളെ അംഗനവാടികളിൽ എത്തിക്കാൻ സഹായിക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് മികച്ച പ്രി-സ്കൂൾ വിദ്യാഭ്യാസം നൽകാൻ സ്പെഷ്യൽ അംഗനവാടികളായി ഇവയെ മാറ്റിയെടുക്കും.

പ്രി-സ്കൂളിനും ക്രഷിനും പ്രത്യേക മുറികൾ ആയിരിക്കും ഉണ്ടാവുക. ഭക്ഷണ മുറി, സ്റ്റോർ റൂം, പൊതുയിടം എന്നിവയും ഉണ്ടായിരിക്കും.