പൊറോട്ട ആദ്യം ആണുങ്ങൾക്ക് കൊടുക്കും.. ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാം.. നല്ല സങ്കടം തോന്നുണ്ടെന്ന് അനാർക്കലി മരക്കാർ..

കഴിഞ്ഞ ദിവസം കണ്ണൂരിലെ മുസ്ലീം സ്ത്രീകൾ വീടുകളിൽ നേരിടുന്ന വിവേചനത്തെക്കുറിച്ച് നടി നിഖില വിമൽ തുറന്നുപറഞ്ഞിരുന്നു. വിവാഹ ചടങ്ങിന്റെ സമയത്ത് അടുക്കള ഭാഗത്താണ് സ്ത്രീകൾക്ക് ഇപ്പോഴും,

ഭക്ഷണം നൽകുന്നതെന്നും മരണം വരെ അവിടെ ഭർത്താക്കന്മാർ പുതിയാപ്ലയാണെന്നും നടി പറഞ്ഞു. താരത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ചിലർ നിഖിലയെ അനുകൂലിച്ചും മറ്റു ചിലർ നിഖിലയെ വിമർശിച്ചും രംഗത്തെത്തി.

ഭക്ഷണത്തിന്റെ കാര്യത്തിലുള്ള വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അനാർക്കലി മരക്കാറും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. പൊറോട്ട ആദ്യം കൊടുക്കുന്നത് ആണുങ്ങൾക്കാണെന്നും,

ബാക്കിയുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് നൽകൂ എന്നും ആരോ പറയുന്നത് താൻ കേട്ടെന്നും നടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘പൊറോട്ടയും ചോറും ഉണ്ടാകും. ഇതിൽ പുരുഷന്മാർക്ക് പൊറോട്ട നൽകും.

ബാക്കിയുണ്ടെങ്കിൽ പെൺകുട്ടികൾക്കും കഴിക്കാം. ഇത് ഞാൻ എന്റെ സുഹൃത്തുക്കളിൽ നിന്ന് കേട്ടിട്ടുണ്ട്. എന്റെ വീട്ടിൽ അത് ഒരിക്കലും ഉണ്ടായിട്ടില്ല. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്ക് വളരെ സങ്കടം തോന്നും.’ – അനാർക്കലി പറഞ്ഞു.