സൂപ്പർ സ്റ്റാറുകളായ നടിനടന്മാരോടൊപ്പം അഭിനയിക്കുക എന്നത് ഏതൊരു യുവ താരത്തിന്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നു തന്നെയാണ്. ഇങ്ങനെയുള്ള അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടുമെന്നതിലും, നിരവധി പുതിയ സിനിമകളിലേക്ക് മികച്ച അവസരം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
സിനിമയിൽ വന്ന് ആകാലങ്ങളിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച് ഇന്ന് സിനിമാമേഖലയിലെ മുൻനിര താരങ്ങൾ ആയി മാറിയ നിരവധി നടീ നടന്മാർ എല്ല സിനിമാ ഇന്റസ്‌സ്ട്രിയും ഉണ്ടാകും. ഇങ്ങനെ തന്റെ ആദ്യ രണ്ട് ചിത്രങ്ങളിൽ തന്നെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളുടെ നായികയായി അഭിനയിച്ച് സ്വപ്നതുല്യമായ ഒരു തുടക്കം കിട്ടിയ നടിയാണ് അഖില ശശിധരൻ.
ആദ്യ ചിത്രമായ കാര്യസ്ഥാനിൽ ജനപ്രിയ നായകൻ ദലീപിന്റെ നായികയായി ആണ് അഖില സിനിമാ രംഗത്തേക്ക് കടന്നു വന്നത്. കേരളത്തിൽ ആ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായി മാറിയ കാര്യസ്ഥനിലെ നായികയായുള്ള അഖിലയുടെ അഭിനയം ഏറെ ജനശ്രദ്ധ നേടി.
കാര്യസ്ഥനിലെ ‘മലയാളി പെണ്ണെ’ എന്ന പാട്ടിലൂടെ നിരവധി ആരാധകരെ ആണ് തൻറെ ആദ്യ ചിത്രത്തിലൂടെ തന്നെ അഖില സ്വന്തമാക്കിയത്. തുടർന്ന് തൻറെ രണ്ടാമത്തെ ചിത്രമായി തേജാഭായ് ആൻഡ് ഫാമിലിയിൽ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചെങ്കിലും ചിത്രം വലിയ വിജയമായി മാറിയില്ല.
പക്ഷേ അഖിലയുടെ അഭിനയം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് നിരവധി സിനിമകളിൽ അവസരം ലഭിച്ചെങ്കിലും ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അഖില അതെല്ലാം ഒഴിവാക്കുകയായിരുന്നു. സിനിമാ അഭിനയതോട് തനിക്ക് താല്‍പര്യമില്ല എന്നാണ് അഖില അന്ന് ഇതിനെപ്പറ്റി ഒരു ഇൻറർവ്യൂവിൽ പറഞ്ഞത്.
അതിനുശേഷം വിദേശത്തേക്കു പോയ അഖില അവിടെ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ അഖില ഏഷ്യാനെറ്റിലെ വോഡഫോൺ തകധിമി എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റിഷോ അവതാരകയായും അഖില വന്നിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെയായിരുന്നു ഇന്ന് അഖില സിനിമയിലെത്തിയത്.