മലയാള സിനിമ പ്രേമികൾക്ക് ഇപ്പോൾ സുപരിചിതമായ ഒരു പേരാണ് അജയ് വാസുദേവ്. മലയാളത്തിലെ യുവ സംവിധായകൻമാരിൽ ഏറെ ശ്രദ്ധ നേടിയ ഒരാളാണ് അജയ്. 2014ൽ മമ്മൂട്ടിയെ നായകനാക്കികൊണ്ട് രാജാധിരാജ എന്ന ചിത്രത്തിലൂടെയായിരുന്നു അജയ് വാസുദേവ് ആദ്യമായി സിനിമാ സംവിധാന രംഗത്തേക്ക് കടന്നുവന്നത്.
ചിത്രം സമ്മിശ്ര പ്രതികരണത്തോടെ തരക്കേടില്ലാത്ത കളക്ഷൻ തന്നെയായിരുന്നു കേരളത്തിൽ നിന്നും നേടിയെടുത്തത്. എന്നാൽ മമ്മൂട്ടിയെ തന്നെ നായകനാക്കി തന്റെ അടുത്ത ചിത്രമായ മാസ്റ്റർപീസ് വലിയ രീതിയിലുള്ള ബോക്സ് ഓഫീസ് വിജയമാക്കികൊണ്ട് ഒരുപാട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ അജയ് വാസുദേവന് കഴിഞ്ഞു.
മാസ്റ്റർപീസിന് ശേഷമുള്ള തന്റെ മൂന്നാമത്തെ ചിത്രമായ ഷൈലോക്കും മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി തന്നെയായിരുന്നു അജയ് ഒരുക്കിയത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഭാഷാശൈലിയും, വേഷം കൊണ്ടും റിലീസിന് മുന്നേ തന്നെ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. തുടർന്ന് റിലീസ് ചെയ്തപ്പോൾ ചിത്രം ആരാധകർക്ക് ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ മലയാളത്തിലെ മുൻനിര സംവിധായകരുടെ നിലയിലേക്ക് എത്താൻ അജയ്ക്ക് സാധിക്കുകയും ചെയ്തു.
ഇപ്പോൾ തന്റെ നാലാമത്തെ ചിത്രമായ പകലും, പാതിരാവും എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് അജയ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് തീർന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് താൻ ഇതുവരെ എത്താൻ കാരണമായ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള അജയുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“മെഗാ സ്റ്റാർ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വാതന്ത്ര സംവിധായകനാകാൻ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാൻ. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റർപീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി..ഇന്നലെ എന്റെ നാലാമത്തെ സിനിമ പകലും പാതിരാവും packup ആയി നിൽക്കുമ്പോൾ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്..
ഉദയേട്ടൻ, സിബി ചേട്ടൻ, എന്റെ മമ്മൂക്ക
എന്നെ കൈ പിടിച്ചു കയറ്റിയതിനു… കൂടെ നിർത്തിയതിന്… എന്റെ ശേഖരൻകുട്ടിയായും, എഡ്വാഡ് ലിവിങ്സ്റ്റൺ ആയും, ബോസ്സ് ആയും പകർന്നാടിയതിനും🙏”
ഇതായിരുന്നു അജയ് തന്നെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചിട്ടത്. അജയ് വാസുദേവിന്റെ ഹൃദയസ്പർശിയായ ഈ പോസ്റ്റ് ഇപ്പോൾ മമ്മൂട്ടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന പടത്തിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.