നാലുചക്ര വാഹന ഉടമസ്ഥർ അറിയുക. പുതിയ കേന്ദ്ര നിയമം പുറപ്പെടുവിച്ചു. വാഹനങ്ങളുടെ വില വർധിക്കും.

രാജ്യത്ത് വാഹനമോടിക്കുന്ന വ്യക്തികൾ വളരെ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരു മാർഗ്ഗനിർദ്ദേശം വന്നിരിക്കുകയാണ്. 2021 ജനുവരി മുതൽ വാഹന മേഖലകളിൽ ഒരുപാട് നിയമങ്ങളാണ് നടപ്പാക്കുന്നത്. ഈ നടപ്പാക്കുന്ന നിയമങ്ങളോടൊപ്പം ഇപ്പോഴിതാ പുതിയൊരു നിയമം കൂടി നടപ്പാക്കാൻ പോകുന്നു. അതായത് നാലുചക്ര വാഹനങ്ങളിൽ 2 എയർബാഗുകൾ നിർബന്ധം ആക്കുകയാണ് കേന്ദ്രസർക്കാർ.

രാജ്യത്ത് ഇനി വരുന്ന വാഹനങ്ങളിൽ എയർബാഗ് സംവിധാനം നിർബന്ധമാക്കുകയാണ്. ചെറിയ വാഹനങ്ങൾക്ക് ഉൾപ്പെടെ മുൻ സീറ്റിൽ രണ്ട് എയർബാഗുകൾ നിർബന്ധമാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. അതുകൊണ്ടുതന്നെ നാലു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന വ്യക്തികളുടെ
സുരക്ഷ വാഹന നിർമാതാക്കൾ ഉറപ്പുവരുത്തേണ്ടതാണ്.

ഇതിന്റെ ഭാഗമായിട്ടാണ് രണ്ട് എയർബാഗുകൾ വാഹനങ്ങളിൽ നിർബന്ധമാക്കാൻ പോകുന്നത്. ചിലവ് കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയിൽ കുറവ് വരുത്തുവാൻ നിർമ്മാതാക്കൾക്ക് ലഭിച്ചിരിക്കുന്ന കരട് വിജ്ഞാപനം അനുസരിച്ച് ഇനിമുതൽ സാധിക്കുകയില്ല. നിലവിൽ വാഹനമോടിക്കുന്ന വ്യക്തിയുടെ സുരക്ഷയ്ക്ക് മാത്രമാണ് വില നൽകുന്നത്. എന്നാൽ മുൻസീറ്റിൽ ഇരിക്കുന്ന മറ്റു വ്യക്തിക്ക് സുരക്ഷ ലഭിക്കുവാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം മുന്നോട്ടുവച്ചിരിക്കുന്നത്.

വാഹനം അപകടത്തിൽ പെടുമ്പോൾ സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നൈട്രജൻ വാതകം നിറച്ച നൈലോൺ ബാഗുകളേയാണ് വാഹനങ്ങളിൽ എയർബാഗുകൾ ആയി പരിഗണിക്കുന്നത്. മണിക്കൂറിൽ 322 കിലോമീറ്റർ വേഗതയിലാണ് എയർബാഗുകൾ വികസിക്കുന്നത്.

വാഹനത്തിന്റെ വിലയും നിർമ്മാണ ചിലവും കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർമാതാക്കൾ
കാറുകളിൽ സുരക്ഷാസംവിധാനങ്ങൾ കുറയ്ക്കുന്നത്. എന്നാൽ നിലവിൽ ലഭിച്ചിരിക്കുന്ന കരട് വിജ്ഞാപനമനുസരിച്ച് ഇനി വരുന്ന കാറുകളിൽ മുൻസീറ്റിൽ രണ്ട് എയർബാഗുകൾ നിർബന്ധം ആവുകയാണ്.