സംസ്ഥാനത്തെ കർഷകർക്ക് ഇനിമുതൽ ആനുകൂല്യം ലഭിക്കണമെങ്കിൽ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അറിയേണ്ടതെല്ലാം..

കേരളത്തിലെ വിവിധ കർഷകർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഇനി മുതൽ എയിംസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

അഗ്രികൾച്ചറൽ ഇൻഫോർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം എന്നതിൽ അംഗമാകുവാൻ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷിക്കുവാൻ സാധിക്കുക. രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് യൂസർ നെയിമും, പാസ്സ്‌വേർഡും ലഭിക്കുന്നതാണ്. ഒടിപി വെരിഫിക്കേഷൻ ഉള്ളതിനാൽ അക്ഷയ കേന്ദ്രങ്ങളിലേക്ക് ചെല്ലുമ്പോൾ മൊബൈൽ ഫോൺ കൊണ്ട് പോകേണ്ടത് നിർബന്ധമാണ്.

നിലവിൽ കർഷകർക്ക് പല തരത്തിലുള്ള ഇൻഷുറൻസുകൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ പ്രകൃതിക്ഷോഭം മൂലം കർഷകർക്ക് ഒരുപാട് നഷ്ടങ്ങൾ വരാറുണ്ട്. അതിന്റെ തുടർച്ചയായി വിവിധങ്ങളായിട്ടുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുകയും ചെയ്യും.

സ്വന്തമായി കൃഷിഭൂമിയുള്ള വ്യക്തികൾക്കും പാട്ടത്തിന് കൃഷിഭൂമി എഴുത്ത് കൃഷി ചെയ്യുന്നവർക്കും എയിംസിൽ രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണ്. വരുംകാലങ്ങളിൽ എയിംസിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമായിരിക്കും വിവിധ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

എന്തെങ്കിലും കാരണവശാൽ കൃഷി നശിക്കുകയും പിന്നീട് ഇൻഷുറൻസ് ലഭിക്കണമെങ്കിൽ എയിംസ് പോർട്ടലിന്റെ സഹായം അനിവാര്യമാണ്. അതായത് ഇനിമുതൽ എയിംസ് പോർട്ടലുകൾ വഴിയാണ് കർഷകർക്ക് ഇൻഷുറൻസ് ലഭിക്കുവാനും, മറ്റ് സബ്സിഡികൾ ലഭിക്കുവാനും കഴിയുക.

മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദം ആവുകയാണെങ്കിൽ നിങ്ങളുടെ കർഷകരായ സുഹൃത്തുക്കളിലേക്കും ഈ വിവരം പങ്കുവെക്കുക