“കുടുംബത്തെ സഹായിക്കാൻ വേണ്ടി സിനിമയിൽ അഭിനയിച്ചു.. ലഭിച്ച പണം മുഴുവനും അമ്മയ്ക്ക് നൽകി” മലയാളികളുടെ പ്രിയതാരം മന്യയുടെ വിശേഷങ്ങൾ അറിയാം

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി ഒരുപാട് വേഷങ്ങൾ ചെയ്ത് മലയാളികളുടെ എല്ലാം പ്രിയങ്കരിയായി മാറിയ താരമായിരുന്നു മന്യ. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളും നിരവധി സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ മന്യ ചെയ്തിട്ടുണ്ടായിരുന്നു.

വക്കാലത്ത് നാരായണൻകുട്ടി, അപരിചിതൻ, ജോക്കർ എന്നീ ചിത്രങ്ങളിലെയെല്ലാം മികച്ച അഭിനയത്തിലൂടെ ഒരുപാട്  ആരാധകരെ ഉണ്ടാക്കിയെടുക്കാനും, കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടാനും മന്യക്ക് സാധിച്ചിരുന്നു. ഏകദേശം നാല്പതോളം സിനിമകളിലാണ് മന്യ അഭിനയിച്ചത്.

ജോക്കർ എന്ന സിനിമയിലൂടെ കേരള ക്രിട്ടിക്സ് അവാർഡ് നേടാനും താരത്തിന് സാധിച്ചു. ആന്ധ്ര സ്വദേശിയായ മന്യ മോഡലിങ്ങിലൂടെ ആയിരുന്നു  സിനിമയിലെത്തിയത്. വളരെയധികം പ്രതിസന്ധികൾ നിറഞ്ഞ ജീവിതമായിരുന്നു മന്യയുടേത്.

മന്യയുടെ  കൗമാരപ്രായത്തിൽ ആയിരുന്നു അച്ഛന്റെ മരണം. തുടർന്ന് ജീവിക്കാൻ വഴിയില്ലാതെ വന്നപ്പോൾ മാന്യ പഠനം നിർത്തി ജോലി ചെയ്യാൻ ആരംഭിച്ചു ഇങ്ങനെയാണ് മോഡലിംഗ് രംഗത്തേക്ക് താരം എത്തിപ്പെട്ടത്. തുടർന്ന് മന്യക്ക് സിനിമയിൽ അവസരം ലഭിക്കുകയും വളരെ പെട്ടെന്ന് തന്നെ ഒരുപാട് തിരക്കേറിയ നടിയായി മാറുകയും ചെയ്തു.

2008 വിവാഹിതയായ താരം അഭിനയ ജീവിതത്തിൽ നിന്നും പൂർണമായും മാറിനിൽക്കുകയായിരുന്നു ചെയ്തത്. എന്നാൽ അധികം താമസിയാതെ തന്നെ മന്യ ഈ വിവാഹബന്ധം വേർപെടുത്തിയിരുന്നു.

പിന്നീട് 2013ൽ മന്യ വീണ്ടും വിവാഹിതയാവുകയും ഇപ്പോൾ ഭർത്താവിനും മക്കൾക്കും ഒപ്പം അമേരിക്കയിലാണ് താരം. സിനിമയിൽ നിന്നും മാറിയെങ്കിലും തന്റെ ആരാധകർക്ക് വേണ്ടി തന്നെ വിശേഷങ്ങളെല്ലാം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.