“എല്ലാ വിഷമവും അവളെന്നോട് മറച്ചുവെച്ചു” മലയാളികളുടെ പ്രിയ നായിക കൽപനയെ കുറിച്ച് കൽപനയുടെ അമ്മയുടെ ഹൃദയസ്പർശിയായ ഓർമകൾ.

മലയാളി സിനിമാ പ്രേമികൾക്ക് കൽപ്പനയെ എത്രത്തോളം ഇഷ്ടമാണെന്ന കാര്യം പറഞ്ഞ് അറിയേണ്ട ആവശ്യമില്ല. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ തന്റേതായ അഭിനയ ശൈലി കൊണ്ട് എന്നും ഓർത്തിരിക്കാൻ പറ്റുന്ന നിരവധി വേഷങ്ങൾ കല്പന നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

കല്പനയെ പോലെതന്നെ സഹോദരിമാരായ ഉർവശിയും, കലാരഞ്ജിനിയും മലയാളികളുടെ പ്രിയപെട്ട നായിക നാടിമാർ തന്നെയാണ്. നായികമാരായി വേഷങ്ങൾ ചെയ്ത സഹോദരിമാരും നിന്നും വ്യത്യസ്തമായി കൂടുതലായും ഹാസ്യ കഥാപാത്രങ്ങളെയായിരുന്നു കൽപ്പന സിനിമയിൽ അവതരിപ്പിച്ചിരുന്നത്.

കൽപ്പനയും, മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതിയും ഒന്നിച്ചുള്ള നിരവധി സിനിമകൾ ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും യാതൊരു മടുപ്പുമില്ലാതെ ആസ്വദിക്കാൻ കഴിയുന്ന ചിത്രങ്ങൾ തന്നെയാണ്. മലയാളി പ്രേക്ഷകരെ സിനിമാ പ്രേക്ഷകരെല്ലാം കണ്ണീരിലാഴ്ത്തി 2016 ആയിരുന്നു കൽപ്പന ഈ ലോകത്ത് നിന്നും വിടപറഞ്ഞത്.

1983 റിലീസ് ചെയ്ത മഞ്ഞിലൂടെ അരങ്ങേറിയ കൽപ്പന ഈ കാലയളവിനുള്ളിൽ എന്നും ഓർത്തിരിക്കാൻ കഴിയുന്ന നിരവധി ചിത്രങ്ങളാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. കൽപ്പനയെ കുറിച്ച് കൽപ്പനയുടെ മകളും, അമ്മയും പങ്കുവെച്ച ഹൃദയ സ്പർശിയായ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

‘അപ്രതീക്ഷിതമായി വളരെ നേരത്തെയാണ് അവൾ ഞങ്ങളിൽ നിന്നും വിട്ടുപോയത്. അവളുടെ ജീവിതത്തിൽ ഉണ്ടായ ഒരു ചെറിയ കാര്യങ്ങൾ വരെ എന്നോട് പങ്കുവയ്ക്കുമായിരുന്നു. എന്നാൽ വിവാഹജീവിതത്തിൽ അവർക്കുണ്ടായ വിഷമങ്ങൾ മാത്രം അവൾ എന്നിൽ നിന്നും മറച്ചുവച്ചു.

ഒരുപാട് വിഷമകരമായ സാഹചര്യത്തിൽ കൂടിയായിരുന്നു എന്റെ മകൾ കടന്നുപോയത്. വിവാഹ മോചനം നടത്തിയാൽ അത് കുടുംബത്തിന് ദോഷകരമാകും എന്ന് കരുതിയാണ് എല്ലാ വിഷമവും അവൾ സഹിച്ചത്.’ കൽപ്പനയുടെ അമ്മ കൽപനയെ കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണിത്.

അമ്മ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. അമ്മ മരിച്ചു എന്ന് ഞാൻ ഇതുവരെയും വിശ്വസിച്ചിട്ടില്ല. അമ്മ എന്നും എന്റെ കൂടെയുണ്ട് എന്നാണ് കൽപ്പനയുടെ മകൾ ശ്രീമയി അമ്മയെ കുറിച്ച് പറഞ്ഞത്. ഇപ്പോഴും കൽപ്പനയുടെ അഭാവം മലയാളസിനിമയിൽ ഒരിക്കലും നികത്താനാവാത്ത ഒരു വിടവായി തന്നെയാണ് അവശേഷിക്കുന്നത്.

“എല്ലാ വിഷമവും അവളെന്നോട് മറച്ചുവെച്ചു” മലയാളികളുടെ പ്രിയ നായിക കൽപനയെ കുറിച്ച് കൽപനയുടെ അമ്മയുടെ ഹൃദയസ്പർശിയായ ഓർമകൾ.