പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് കാജോൾ.. മുൻപത്തേക്കാളും സുന്ദരിയായെന്ന് താരത്തിനോട് ആരാധകർ.. വിഡിയോ കാണാം..

അജയ് ദേവ്ഗണിന്റെ ആക്ഷൻ ത്രില്ലർ ഭോല മാർച്ച് 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. റിലീസിന് ഒരു ദിവസം മുമ്പ്, ചിത്രത്തിന്റെ പ്രത്യേക പ്രദർശനം മുംബൈയിൽ നടന്നിരുന്നു, അതിൽ കാജോൾ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തു.

മകൻ യുഗിനൊപ്പം ഭർത്താവിന്റെ സിനിമാ പ്രദർശനത്തിന് എത്തിയ നടി, ഫാഷൻ സെൻസിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് താരം ഇപ്പോൾ. വെള്ളിയാഴ്ച, ഒരു ഓൺലൈൻ മാധ്യമം അജയ് ദേവ്ഗണിന്റെ ഭോലയുടെ പ്രദർശനത്തിനായി കാജോൾ എത്തിയതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു.

ഇളം പച്ച വൺപീസ് ബോഡികോൺ ഇന്നർ പീസും വെള്ള കോട്ടും ധരിച്ച നടി ഏറെ ശ്രെദ്ധിക്കപ്പെട്ടു. സൺഗ്ലാസും വെള്ള ഷൂസും ഈ വസ്ത്ര ധാരണത്തിന് ഏറെ മാറ്റ് കൂട്ടിയിരുന്നു. മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിൽ നടി “ഭോലാ ഡേ” എന്ന് പറഞ്ഞത് ഏവരിലും ആവേശം ഉയർത്തി.

കജോളിന്റെ ലുക്കിൽ നിരാശരായ ചില ആരാധകർ വസ്ത്രധാരണത്തിന് എതിരെ നടിയെ ട്രോളി. ഇവരിൽ ചിലർ നടിയെ ബോഡി ഷെയ്ഡ് ചെയ്യുകയും അവർ ഗർഭിണിയാണോ എന്ന് സംശയിക്കുകയും ചെയ്തു.

“ആരെങ്കിലും ഇവളെ വസ്ത്രം ധരിക്കാൻ പഠിപ്പിക്കൂ” എന്നായിരുന്നു കമന്റുകളിലൊന്ന്. “അവൾ ഗർഭിണിയാണോ?” എന്നായിരുന്നു മറ്റൊരു കമന്റ്. മറ്റൊരു ആരാധകൻ എഴുതി, “കജോൾ മുൻപത്തേക്കാളും സുന്ദരി ആയിരിക്കുന്നു” എന്നാണ്.

മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു: ” അജയ് ദേവ്ഗണിന്റെ ഭാഗ്യമാണ് ഇപ്പോഴും സൗന്ദര്യം നിറഞ്ഞ ഭാര്യ കജോൾ കൂടെയുള്ളത്” എന്നായിരുന്നു. അതേസമയം, രാവതി സംവിധാനം ചെയ്ത സലാം വെങ്കിയിലാണ് കാജോൾ അവസാനമായി അഭിനയിച്ചത്.

നടിയെ കൂടാതെ വിശാൽ ജേത്വയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രോഗിയായ മകൻ നേരിടുന്ന എല്ലാ വെല്ലുവിളികളെയും ചെറുക്കുകയും ജീവിതം പൂർണമായി ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്ന അമ്മയുടെ യാത്രയാണ് ചിത്രം കേന്ദ്രീകരിക്കുന്നത്.

സിനിമയിൽ ഒരു ചെറിയ അതിഥി വേഷം ചെയ്യുന്ന ഫനാ യിൽ കാജോളിനൊപ്പം എത്തിയ സഹനടനായ ആമിർ ഖാനുമായുള്ള നടിയുടെ കോമ്പിനേഷനും ചിത്രത്തെ മറ്റൊരു തലത്തിൽ ചെന്നെത്തിച്ചു.

ഭോലയെ കുറിച്ച് പറയുകയാണെങ്കിൽ, അജയ് ദേവ്ഗൺ തന്നെ സംവിധാനം ചെയ്ത സിനിമയിൽ തബു, ദീപക് ഡോബ്രിയാൽ, വിനീത് കുമാർ, സഞ്ജയ് മിശ്ര, ഗജരാജ് റാവു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

മാർച്ച് 30 ന് തിയേറ്ററുകളിലെത്തിയ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമായ കൈതിയുടെ റീമേക്കാണ്. ചിത്രം വിജയകരമായി മുന്നോട്ട് പോകുകയാണ്.