സ്ത്രീകൾക്ക് കോഴികളെ വളർത്താൻ ധനസഹായം. 5000 രൂപ വരെ സബ്സിഡി ലഭിക്കും. 15000 രൂപ വായ്പ്പയും ലഭിക്കും.

സംസ്ഥാനത്തെ സ്ത്രീകൾക്ക് കോഴികളെ വളർത്തി പണം സമ്പാദിക്കുവാൻ വേണ്ടി സംസ്ഥാന സർക്കാരിന്റെ ധനസഹായം.

അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലനം പദ്ധതി വഴി 20 കോഴികളെ വാങ്ങുവാനും അതിനുവേണ്ടിയുള്ള കൂട് നിർമ്മിക്കുവാനും തീറ്റയും അടക്കമുള്ള തുക ആയിട്ടാണ് 5000 രൂപ വരെ ധനസഹായം ലഭിക്കുന്നത്.

സ്ത്രീകൾക്ക് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി മുഖേന ഒരു സ്ത്രീയ്ക്ക് 20 കോഴികളെ വാങ്ങുവാനും കോഴിയെ വളർത്തുന്നതിനു വേണ്ടിയുള്ള കൂട് പണിയുന്നതിന് വേണ്ടി ഏകദേശം 15,000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

എന്നാൽ ഈ പദ്ധതിയിൽ അംഗമാകുന്ന വ്യക്തി ചിലവാക്കേണ്ടത് വെറും 750 രൂപ മാത്രമാണ്. 15000 രൂപയുടെ ബാക്കി തുകയായ 14257 രൂപ കുടുംബശ്രീ മുഖേന വായ്പ്പയായി ലഭിക്കും. കൂടാതെ ഇതിൽ 5000 രൂപ സബ്സിഡി ഇനത്തിലും ലഭിക്കുന്നതാണ്.

സ്ത്രീകളെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുവരുന്നതിനു വേണ്ടിയാണ് റൂറൽ മൈക്രോ എന്റർപ്രൈസസ് പദ്ധതി വഴി മുട്ടക്കോഴി പദ്ധതിയും നടപ്പാക്കുന്നത്. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ എടുത്തുള്ളൂ കുടുംബശ്രീ ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ മതിയാകും.

മേൽ പറഞ്ഞിരിക്കുന്ന പദ്ധതി നിങ്ങൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക