ആകർഷകമായ പലിശ നിരക്കിൽ 15 വർഷം തിരിച്ചടവ് കാലാവധിയുമായി പുതിയ വായ്പ്പ് പദ്ധതി.

നിത്യജീവിതത്തിൽ പലതരത്തിലുള്ള വായ്പ്പകൾ നമ്മൾ എടുക്കാറുള്ളതാണ്. വാഹനങ്ങൾ വാങ്ങിക്കുവാൻ, വീട് വയ്ക്കുവാൻ, ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന്, ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി, മറ്റ് പല ആവശ്യങ്ങൾക്ക് വേണ്ടിയും വായ്പ്പ എടുക്കാറുണ്ട്. ഇങ്ങനെയുള്ള എല്ലാ വ്യക്തികൾക്കും വേണ്ടി വളരെ കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ തിരിച്ചടവ് കാലാവധിയും ഉള്ള ഒരു പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ആകർഷകമായ പലിശ നിരക്കിൽ 15 വർഷം തിരിച്ചടവ് കാലാവധിയുള്ള ഈയൊരു പുതിയ വായ്പ്പ പദ്ധതി കേരള ഗ്രാമീൺ ബാങ്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുപാട് വ്യക്തികൾക്ക് ഈ വായ്പാപദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. കർഷകർ ആയിട്ടുള്ള വ്യക്തികൾക്ക്, ബിസിനസ്സുകാർക്ക്, മറ്റു സംരംഭങ്ങൾ തുടങ്ങുന്ന വ്യക്തികൾക്കും, വിദേശ ഇന്ത്യക്കാർക്കും ഈയൊരു വായ്പാപദ്ധതി വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്നതാണ്.

ഈസി ലോൺ എന്ന വ്യക്തിഗത വായ്പ കേരള ഗ്രാമീണ് ബാങ്ക് ആണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭൂമി പണയത്തിൽ മേൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. ഒരു ലക്ഷത്തിന് പ്രതിമാസ ഗഡു 1105 രൂപയാണ്. വായ്പയെടുക്കുന്ന വ്യക്തിയുടെ സിബിൽ സ്കോർ 700ന് മുകളിൽ ഉണ്ടായിരിക്കണം.

കേരളത്തിലുള്ള ഏത് ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്നും ഈ വായ്പ്പ ലഭ്യമാകും. ഈസി ലോൺ എന്ന വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും കേരള ഗ്രാമീണ ബാങ്കിന്റെ കേരളത്തിലുള്ള ഏത് ശാഖയിലും ബന്ധപ്പെടാവുന്നതാണ്. രണ്ടോ മൂന്നോ ദിവസമേ ആയിട്ടുള്ളു ഈ ഒരു പുതിയ പദ്ധതി നിലവിൽ വന്നിട്ട്. അതുകൊണ്ടുതന്നെ ഈ ഒരു പദ്ധതി അധികം ആളുകളിലേക്കും എത്തിയിട്ടില്ല. 15 വർഷം തിരിച്ചടവ് കാലാവധി ലഭ്യമാകുന്ന ഈ ഒരു പദ്ധതി നിങ്ങളുടെ സുഹൃത്തുക്കൾക്കും പറഞ്ഞ് കൊടുക്കുക.