കേന്ദ്രസർക്കാർ 2020 ജനുവരി മാസം മുതൽ നടപ്പാക്കാൻ പോകുന്ന 5 പ്രധാനപ്പെട്ട നിയമങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഇതിൽ ആദ്യത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2021 ജനുവരി മാസം മുതൽ കൊണ്ടുവരാൻ പോകുന്ന നിയമമാണ്.
പോസ്റ്റ് പെയ് സിസ്റ്റം എന്ന സംവിധാനം വരുന്നതിലൂടെ ബാങ്ക് ഇടപാടുകൾ നടത്തുന്ന എല്ലാ വ്യക്തികളെയും ഇത് ബാധിക്കുന്നതാണ്. 2021 മുതൽ ബാങ്ക് വഴി 50,000 രൂപയ്ക്ക് മുകളിൽ ചെക്ക് ഇടപാടുകൾ നടത്തുന്ന വ്യക്തികൾ പോസിറ്റീവ് പേ സിസ്റ്റം എന്ന സംവിധാനം ഉപയോഗിക്കേണ്ടത് നിർബന്ധമാണ്.
ഇനി വരാൻ പോകുന്ന രണ്ടു നിയമങ്ങൾ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളെ സംബന്ധിച്ചട്ടുള്ളതാണ്. 2021 ജനുവരി ഒന്നാം തീയതി മുതൽ ഇരുചക്രവാഹനം ഓടിക്കുന്ന വ്യക്തികൾ ബി ഐ എസ് ഹാൾമാർക്ക് ഉള്ള ഹെൽമറ്റുകൾ വെക്കണം എന്ന് നിർബന്ധമാണ്.
ഇരുചക്ര വാഹനത്തിന്റെ പുറകിലിരിക്കുന്ന വ്യക്തിക്ക് പിടിച്ച് ഇരിക്കുവാൻ വേണ്ടി ഗ്രാബ് റെയിൽസ് വെക്കണം എന്നതും നിർബന്ധമാണ്. അതോടൊപ്പം ഫൂട്ട് റെസ്റ്റും, സാരി ഗാർഡും നിർബന്ധമാക്കിയിരിക്കുന്നു.
2021 ജനുവരി മാസം മുതൽ നാലുചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിരിക്കുകയാണ്. മാത്രമല്ല പി യു സി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ജനുവരി മാസം മുതൽ പിഴ അടയ്ക്കേണ്ടതുമാണ്.
പി യു സി സർട്ടിഫിക്കറ്റ് ഇല്ലാത്ത വ്യക്തികൾ ഉടനെതന്നെ അത് എടുക്കുവാൻ ശ്രമിക്കുക. മേൽ പറഞ്ഞിരിക്കുന്ന 5 പ്രധാനപ്പെട്ട നിയമങ്ങളാണ് 2021 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്നത്.