ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ധാരാളം സ്ഥലങ്ങളും നിർമ്മിതികളും ഇന്ത്യയിലുണ്ട്. ഇപ്പോൾ ആ കൂട്ടത്തിൽ 4 ജലസംഭരണികൾ കൂടി ലോക പൈതൃക ജലസംഭരണികൾക്കുള്ള അംഗീകാരം നേടിയിരിക്കുകയാണ്. ആന്ധ്രയിലെ കുംബും സംഭരണി, കുര്‍ണൂല്‍-കടപ്പാ കനാല്‍, പോരുമാമില്ലാ സംഭരണി, മഹാരാഷ്ട്രയിലെ ധാമാപൂര്‍ തടാകം എന്ന ഈ നാല് ജല സംഭരണികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
2018-ൽ തെലുങ്കാനയിലെ പെട്ട സംഭരണി, സാഗർമാതാ എന്നിവയ്ക്കും ലോക പൈതൃക ജലസംഭരണികളിൽ അംഗീകാരം ലഭിച്ചിരുന്നു. ജല സേചനങ്ങൾക്കായി ആഗോളതലത്തിൽ രാജ്യങ്ങളിലുള്ള ജലസംഭരണികളെയാണ് അന്താരാഷ്ട്ര ജലസേചന അഴുക്കുചാൽ കമ്മീഷൻ തരംതിരിച്ച് പരിശോധിച്ച് പദവികൾ നൽകുന്നത്.
ഐ.സി.ഐ.ഡീ എന്ന സംഘടന കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ്. ജലസംഭരണികൾക്കുള്ള അംഗീകാരം ഇന്ത്യയുടെ പുരാഗിത നിർമ്മിതികൾക്കുള്ള അംഗീകാരമാണെന്ന് കേന്ദ്ര ജല കമ്മീഷൻ മേധാവി ഋഷി ശ്രീവാസ്തവ് പറഞ്ഞു. നിലവിൽ അംഗീകാരം ലഭിച്ച എല്ലാ ജലസംഭരണികളും ദശകങ്ങൾക്കു മുമ്പ് പണിതതാണ്
ഇന്നത്തെ ആവശ്യങ്ങൾ പോലും സുഗമമായി നടക്കത്തക്കവണ്ണം വളരെക്കാലം മുന്നേ ജലസംഭരണികൾ നമുക്ക് പണിതുയർത്താൻ സാധിച്ചു. ഇത് നമ്മുടെ ദീർഘവീക്ഷണത്തെയാണ് കാണിക്കുന്നതെന്നും ശ്രീവാസ്തവ് പറഞ്ഞു.
100 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണികളെയാണ് പൈതൃകപട്ടികയിൽ ഉൾപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ ദാമ പൂർ ജലസംഭരണിക്ക് 500 വർഷത്തെ പഴക്കമുണ്ട്.