പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ദിവസവും വെറും ഒരു രൂപയിൽ താഴെ നൽകിക്കൊണ്ട് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നേടിയെടുക്കാൻ സാധിക്കും. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന എന്ന പദ്ധതി പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിലും ലഭ്യമാണ്.
പിഎൻബി മെഡ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പോസ്റ്റോഫീസ് പെയ്മെന്റ് ബാങ്ക് ഈയൊരു സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഈയൊരു പദ്ധതി പ്രകാരം വർഷം 330 രൂപ, അതായത് ദിവസം ഒരു രൂപയിൽ താഴെ നൽകിക്കൊണ്ട് 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജ് നേടുവാൻ സാധിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ലൈഫ് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുക എന്നതാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന എന്ന പദ്ധതിയുടെ ലക്ഷ്യം. നിലവിൽ പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കും പുതുതായി അക്കൗണ്ട് എടുക്കുന്നവർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഈയൊരു പദ്ധതി ആവശ്യമെങ്കിൽ മാത്രം എടുത്താൽ മതിയാകും. ഈയൊരു പദ്ധതിയിൽ ചേരണമെങ്കിൽ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന എന്ന ഒരു ഫോം ഫിൽ ചെയ്യേണ്ടതുണ്ട്.
18 വയസ്സിന് ഇടയിലും 50 വയസ്സിന് ഇടയിലുള്ള ഏതൊരു വ്യക്തിക്കും ഈ ഒരു പദ്ധതിയിൽ ചേരാവുന്നതാണ്. 55 വയസ്സിന് മുകളിൽ ഉള്ള ഇൻഷുറൻസ് കവറേജ് എടുത്തിരിക്കുന്നു വ്യക്തി മരണപ്പെട്ടാൽ ആരേയാണോ നോമിനിയായി വെച്ചതെങ്കിൽ അദ്ദേഹത്തിന് രണ്ടുലക്ഷം രൂപ ലഭിക്കുന്നതാണ്. ഈ ഒരു പോളിസി സ്കീം നിങ്ങളുടെ സേവിങ്സ് അക്കൗണ്ടുമായി ലിങ്ക് ആയിരിക്കും.
നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഈ തുക പിടിക്കുന്നതാണ്.
പോളിസി എടുത്ത 45 ദിവസതിന് ശേഷം മരണപ്പെട്ടാൽ മാത്രമേ രണ്ട് ലക്ഷം രൂപ നോമിനിക്ക് ലഭിക്കുകയുള്ളൂ. എന്നാൽ പോളിസി എടുത്തതിന് ശേഷം ആക്സിഡന്റ് മൂലം എപ്പോൾ വേണമെങ്കിലും മരണം നടന്നാൽ രണ്ട് ലക്ഷം രൂപ നോമിനിക്ക് ലഭിക്കുന്നതാണ്. 55 വയസ്സ് വരെയാണ് ഈ ഒരു പോളിസിയുടെ കാലാവധി വരുന്നത്. ഓട്ടോമാറ്റിക്കായി സേവിങ്സ് അക്കൗണ്ടിൽ നിന്ന് പണം പിടിക്കുന്നത് കൊണ്ട് തന്നെ, മാസാവസാനം നിങ്ങളുടെ അക്കൗണ്ടിൽ ആവശ്യമായ പണം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഈ പോളിസിയിൽ നിന്ന് നിങ്ങൾ പുറത്താകുന്നതാണ് .