15,000 രൂപയുടെ ലാപ്ടോപ്പ് ലഭിക്കുവാൻ വേണ്ടി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് വളരെ സന്തോഷകരമായ വാർത്തയാണ് വന്നിരിക്കുന്നത്. പദ്ധതിപ്രകാരമുള്ള ലാപ്ടോപ്പുകളുടെ വിതരണം ജനുവരി മാസം അവസാനത്തോടുകൂടി ആരംഭിക്കുകയാണ്.
കെഎസ്എഫ്ഇക്ക് നികുതി വകുപ്പാണ് നിർദേശം നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ 15,000 രൂപയുടെ ലാപ്ടോപ്പ് ലഭിക്കുവാൻ വേണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർഥികൾക്ക് ജനുവരിമാസം ലഭിക്കാനിരിക്കുന്ന ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും.
വിദ്യാർഥികൾക്ക് 18000 രൂപയുടെ ലാപ്ടോപ്പ് വരെ വാങ്ങാൻ സാധിക്കും. എന്നാൽ കെഎസ്എഫ്ഇ 15,000 രൂപയുടെ വായ്പയാണ് നൽകുന്നത്. കുടുംബശ്രീയും കെഎസ്എഫ്ഇയും ഒരുമിച്ച് പ്രവർത്തിച്ച് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന ഒരു പദ്ധതിയാണ് വിദ്യാ ശ്രീ പദ്ധതി.
പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നത് ഒരുപാട് മാസങ്ങൾക്ക് മുൻപ് ആരംഭിച്ചെങ്കിലും ഇതുവരെയും ലാപ്ടോപ്പുകളുടെ വിതരണം തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഒരുപാട് വിദ്യാർഥികൾ ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിരുന്നു. ഈ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ മാസം 500 രൂപ വീതം 30 മാസം അടയ്ക്കണം.
അതായത് 30 മാസം കൊണ്ട് 15,000 രൂപ അടച്ചു തീർക്കണം. മൂന്നു മാസം 500 രൂപ വീതം അടച്ചു കഴിഞ്ഞാൽ ലാപ്ടോപ്പ് വാങ്ങാനുള്ള പണം നമുക്ക് ലഭിക്കുമായിരുന്നു. മാത്രമല്ല തുക തിരികെ കൃത്യമായി അടയ്ക്കുന്നവർക്ക് 1500 രൂപ സബ്സിഡി നിരക്കിൽ ലഭിക്കുന്നതായിരിക്കും. വിദ്യാർഥികൾക്ക് അടുത്ത മാസം തൊട്ട് ലാപ്ടോപ്പുകൾ ലഭിക്കുന്നതിനാൽ ഇനിയും കൂടുതൽ വിദ്യാർഥികൾ ഈ പദ്ധതിയിലേക്ക് ചേരുന്നതായിരിക്കും.