ഏറ്റവും വലിയ ഒരു വായ്പ്പ വിതരണത്തിന് ഇപ്പോൾ സംസ്ഥാന സർക്കാർ അപേക്ഷകൾ സ്വീകരിച്ചിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷകൾ വെച്ചുകൊണ്ട് ആനുകൂല്യങ്ങൾ കൈപ്പറ്റാവുന്നതാണ്. അപേക്ഷവെച്ച് ഒരാഴ്ചക്കകം തന്നെ നമുക്ക് ലഭിക്കേണ്ട തുകയുടെ 50% അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതാണ്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ “KFC” നൽകുന്ന പ്രത്യേകമായിട്ടുള്ള സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായിട്ടും മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടും വളരെ വേഗത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യ വിതരണമാണ് ഇപ്പോൾ വളരെ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
നിലവിൽ മൂന്നിലൊന്ന് പേരും വനിതകളാണ് അപേക്ഷിച്ചിരിക്കുന്നത്. വനിതകളുടെ അക്കൗണ്ടിലേക്കും അതോടൊപ്പം ഭിന്നശേഷിയുള്ള വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് അപേക്ഷ മാനദണ്ഡങ്ങൾ പരിശോധിച്ച് വളരെ വേഗത്തിൽ തുക ലഭ്യമാകുന്നതാണ്. ഒരു ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കും. അതും ഈട് നൽകാതെ.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംരംഭം ആരംഭിക്കുവാൻ തുടങ്ങിയിട്ടും അത് പൂർത്തിയാക്കാൻ കഴിയാതെ ഇരിക്കുന്ന വ്യക്തികളാണ് ഭൂരിഭാഗം ഉള്ളത്. ഇതിന് സഹായം ആയിട്ടാണ് നിലവിൽ ഈ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപ വരേ പരമാവധി നൽകാനായി കെഎഫ്സി ഒരുങ്ങിയിരിക്കുന്നത്.
ഒരു ലക്ഷം രൂപ വരെ പരമാവധി ലഭിക്കുമ്പോൾ, ഒരു സംരംഭം തുടങ്ങാനുള്ള ആശയം കയ്യിലുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടുകൾ സഹിതം അപേക്ഷിക്കണം. നൽകിയ റിപ്പോർട്ടുകൾ പഠിച്ചതിനുശേഷം വളരെ വേഗം തന്നെ 50 ശതമാനം തുക ഒരാഴ്ചക്കകം ലഭിക്കും. ഒരു ലക്ഷം രൂപവരെ നൽകുമ്പോൾ അതിന്റെ തിരിച്ചടവ് കാലാവധി മൂന്ന് വർഷമാണ്.
നിലവിൽ ആഴ്ചതോറും തിരിച്ചടവിനുള്ള സംവിധാനമുണ്ട്. യുപിഐ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ തുക അടയ്ക്കാവുന്നതാണ്. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് വളരെ അധികം പ്രയോജനകരമായ ഒരു പദ്ധതിയായി ഇത് മാറുകയാണ്. ഇപ്പോൾ തന്നെ ഇരുന്നൂറോളം പേർക്ക് തുക അനുവദിച്ചു കഴിഞ്ഞു. ഏകദേശം രണ്ടായിരത്തോളം വരുന്ന ആളുകൾക്ക് നമ്മുടെ സംസ്ഥാനത്ത് ഈ ആനുകൂല്യം വിതരണം ചെയ്യുവാൻ ആണ് ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്കും ഭിന്നശേഷിയുള്ള വ്യക്തികൾക്കും മുൻഗണന നൽകിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 7% പലിശ നിലവിലുണ്ടെങ്കിലും അതിൽ മൂന്നു ശതമാനം സർക്കാർ സബ്സിഡിയായി നൽകുന്നതാണ്. ഈ വായ്പ ഉപയോഗിച്ചുകൊണ്ട് സംരംഭം തുടങ്ങുന്നവർക്ക് മറ്റ് സബ്സിഡികൾ ലഭിക്കാനുള്ള സാഹചര്യം KFC ഒരുക്കി തരുന്നതായിരിക്കും.