തണ്ണിമത്തൻ പോലുള്ള പഴങ്ങൾ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽ വയ്ക്കുക. തണ്ണിമത്തനിൽ നിന്ന് എന്തുകൊണ്ട് പത വരുന്നു. അറിയേണ്ടതെല്ലാം.

ഇന്നത്തെ സമൂഹത്ത് നമ്മളിൽ തണ്ണിമത്തൻ കഴിക്കാത്തതായി ആരും നിലവിലില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ വളരെ ചുരുക്കം വ്യക്തികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ചൂട് കൂടുന്നതിന് അനുസരിച്ച് ശരീരം തണുപ്പിക്കാൻ വേണ്ടിയാണ് പലവരും തണ്ണിമത്തൻ വാങ്ങിച്ച് കഴിക്കുന്നത്. എന്നാൽ ഇത്തരം തണ്ണിമത്തൻ കഴിക്കുന്നതിന് മുൻപായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്.

ഇന്നത്തെ കാലത്ത് കെമിക്കൽസ് അടങ്ങാത്ത പച്ചക്കറികളും പഴങ്ങളും ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇതിനുമപ്പുറം തണ്ണിമത്തൻ പോലുള്ള മറ്റു പഴങ്ങൾ വാങ്ങുമ്പോൾ അതിൽ നിന്ന് പത വരുകയും കൂടി ആയാൽ പിന്നെ എങ്ങനെ വിശ്വസിച്ച് കഴിക്കാൻ പറ്റും. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണം, എന്താണ് ഇതിന്റെ കാരണം എന്നുള്ളതിനുള്ള ഉത്തരമാണ് ഇവിടെ പറയുന്നത്.

തണ്ണിമത്തൻ പോലുള്ള പഴങ്ങളിൽ നിന്ന് പത വരാൻ ഉള്ള പ്രധാന കാരണം ഒട്ടുമിക്ക ജനങ്ങൾക്കും അറിയുകയില്ല. സാധാരണ ആളുകൾ പറയും ഇത് കെമിക്കൽസ് അടങ്ങിയിരിക്കുന്നതിന്റെ തെളിവാണെന്നാണ്. എന്നാൽ ഇതൊന്നുമല്ല കാരണം. പഴങ്ങൾ വളരെ നന്നായി മൂത്ത് കഴിയുമ്പോൾ ആണ് ഇത്തരം അവസ്ഥകൾ കാണാറുള്ളത്. വളരെ നന്നായി മൂത്ത് കഴിയുമ്പോൾ തണ്ണിമത്തന്റെ ഉള്ളിലെ മർദ്ദം കൂടുകയും ഇത് പ്രകാരം തണ്ണിമത്തന്റെ ഉള്ളിലെ വെള്ളം പത രീതിയിൽ പുറത്തേക്ക് വരുകയും ചെയ്യുന്നു. ഇതോടൊപ്പം ശാസ്ത്രീയമായി ഇതുവരെ തണ്ണിമത്തനിൽ കെമിക്കൽസ്‌ കുത്തിവെച്ചതിന്റെ ഭാഗമായാണ് പതവരുന്നതെന്ന് തെളിയിച്ചട്ടുമില്ല.

വ്യാജ പ്രചരണങ്ങളിൽ കാത് കോർക്കാതെ ഇരിക്കുക. ഇത്തരം തണ്ണിമത്തൻ കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇത് എല്ലാവർക്കും പിടിച്ചെന്ന് വരില്ല. ചില വ്യക്തികൾക്ക് പല രീതിയിലുള്ള അസ്വസ്ഥതകളും ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ കഴിവതും ഒഴിവാക്കുക. തണ്ണിമത്തൻ വാങ്ങുമ്പോൾ വളരെ നന്നായി മൂത്ത തണ്ണിമത്തൻ വാങ്ങാതെ ശ്രദ്ധിക്കുക.